Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Independent

സ്വ​ത​ന്ത്ര​നാ​യ ത​ന്നെ യു​ഡി​എ​ഫ് സ്വ​ത​ന്ത്ര​നാ​ക്കാ​ൻ സി​പി​എം ശ്ര​മം: വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ

പ​​​യ്യ​​​ന്നൂ​​​ര്‍: എ​​​ല്‍​ഡി​​​എ​​​ഫി​​​ല്‍​നി​​​ന്നു​​​ള്ള വോ​​​ട്ടുചോ​​​ര്‍​ച്ച ത​​​ട​​​യാ​​​ന്‍ താ​​​ന്‍ സ്വ​​​ത​​​ന്ത്ര സ്ഥാ​​​നാ​​​ര്‍​ഥി​​​യ​​​ല്ലെ​​​ന്ന് വ​​​രു​​​ത്തി​​​ത്തീ​​​ർ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​മാ​​​ണ് സി​​​പി‌​​​എ​​​മ്മും എ​​​ൽ​​​ഡി​​​എ​​​ഫും ന​​​ട​​​ത്തി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് പ​​​യ്യ​​​ന്നൂ​​​രി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന വി. ​​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​ൻ.

സ​​​ർ​​​വസ്വ​​​ത​​​ന്ത്ര​​​നാ​​​യി മ​​​ത്സ​​​രി​​​ക്കു​​​ന്ന താ​​​ൻ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ​​​യും ലീ​​​ഗി​​​ന്‍റെ​​​യും വോ​​​ട്ട് വാ​​​ങ്ങു​​​ന്ന​​​ത് സി​​​പി​​​എ​​​മ്മി​​​നു സ​​​ഹി​​​ക്കാ​​​ൻ പ​​​റ്റു​​​ന്നി​​​ല്ല. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യിത്ത​​​ന്നെ യു​​​ഡി​​​എ​​​ഫ് സ്വ​​​ത​​​ന്ത്ര​​​നെ​​​ന്നു വ​​​രു​​​ത്തിത്തീ​​​ർ​​​ക്കാ​​​നാ​​​ണു ശ്ര​​​മം ന​​​ട​​​ത്തു​​​ന്ന​​​ത്. ത​​​ന്‍റെ സ്വ​​​ന്തം മ​​​തി​​​ലി​​​ലെ ചു​​​വ​​​രെ​​​ഴു​​​ത്തി​​​ൽ പോ​​​ലും എ​​​തി​​​രാ​​​ളി​​​ക​​​ൾ യു​​​ഡി​​​എ​​​ഫ് സ്വ​​​ത​​​ന്ത്ര​​​നെ​​​ന്ന് എ​​​ഴു​​​തി ചേ​​​ർ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ്. താ​​​ൻ ആ​​​രു​​​ടെ​​​യൊ​​​ക്കെ പി​​​ന്തു​​​ണ തേ​​​ട​​​ണ​​​മെ​​​ന്ന​​​ത് എ​​​ൽ​​​ഡി​​​എ​​​ഫ​​​ല്ല തീ​​​രു​​​മാ​​​നി​​​ക്കേ​​​ണ്ട​​​തെ​​​ന്നും വി. ​​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

നി​​​ല​​​വി​​​ല്‍ സി​​​പി​​​എ​​​മ്മി​​​നു​​​ള്ള അ​​​ഞ്ച് എം​​​പി​​​മാ​​​രി​​​ല്‍ മൂ​​​ന്നു​ പേ​​​രും കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ വോ​​​ട്ടു കൊ​​​ണ്ടു ജ​​​യി​​​ച്ച​​​വ​​​രാ​​​ണെ​​​ന്ന കാ​​​ര്യം അ​​​വ​​​ർ മ​​​റ​​​ക്ക​​​രു​​​ത്. എം​​​എ​​​ല്‍​എ​​​യാ​​​യി​​​രു​​​ന്ന നി​​​ല​​​ന്പൂ​​​രി​​​ലെ കു​​​ഞ്ഞാ​​​ലി കൊ​​​ല്ല​​​പ്പെ​​​ട്ട​​​ശേ​​​ഷം പ്ര​​​തി​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​ രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ വോ​​​ട്ടു വാ​​​ങ്ങി ജ​​​യി​​​ച്ച് മ​​​ന്ത്രി​​​സ​​​ഭ രൂ​​​പീ​​​ക​​​രി​​​ച്ച​​​വ​​​രാ​​​ണ് സി​​​പി​​​എ​​​മ്മും എ​​​ൽ​​​ഡി​​​എ​​​ഫും. രാ​​​മ​​​ന്ത​​​ളി​​​യി​​​ലെ ഒ.​​​കെ.​ കു​​​ഞ്ഞി​​​ക്ക​​​ണ്ണ​​​ന്‍ ര​​​ക്ത​​​സാ​​​ക്ഷി​​​യാ​​​യ ശേ​​​ഷ​​​വും പ്ര​​​തി​​​പ്പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള​​​വ​​​രു​​​ടെ പാ​​​ർ​​​ട്ടി​​​യു​​​മാ​​​യി സ​​​ഖ്യ​​​മു​​​ണ്ടാ​​​ക്കി സി​​​പി​​​എം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ച്ചു​​​ണ്ട്. ത​​​ങ്ങ​​​ൾ​​​ക്ക് എ​​​ന്തു​​​മാ​​​കാം മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്ക് പാ​​​ടി​​​ല്ലെ​​​ന്ന് പ​​​റ​​​യു​​​ന്ന നി​​​ല​​​പാ​​​ട് ശ​​​രി​​​യാ​​​ണോ എ​​​ന്ന് സി​​​പി​​​എം വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും വി. ​​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

തെ​​​ളി​​​വു​​​ക​​​ള്‍ ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെത്തു​​​ട​​​ര്‍​ന്ന് പ​​​യ്യ​​​ന്നൂ​​​ര്‍ സി​​​പി​​​എ​​​മ്മി​​​ലെ അ​​​ഴി​​​മ​​​തി-​​​മാ​​​ഫി​​​യ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​നെ​​​തി​​​രേ നാ​​​ല​​​ര​​​വ​​​ര്‍​ഷം താ​​​ന്‍ പാ​​​ര്‍​ട്ടി​​​ക്ക​​​ക​​​ത്ത് പോ​​​രാ​​​ട്ടം ന​​​ട​​​ത്തി. പ​​​യ്യ​​​ന്നൂ​​​രി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി മ​​​ധു​​​സൂ​​​ദ​​​ന​​​നു പ​​​ക​​​രം മ​​​റ്റാ​​​രെ​​​ങ്കി​​​ലു​​​മാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ താ​​​ൻ മ​​​ത്സ​​​രി​​​ക്കി​​​ല്ലാ​​​യി​​​രു​​​ന്നു. പു​​​സ്ത​​​ക​​​ത്തി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​തു​​​ള്‍​പ്പെ​​​ടെ താ​​​നു​​​യ​​​ര്‍​ത്തി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ള്‍​ക്കു സ്ഥാ​​​നാ​​​ര്‍​ഥി​​​യോ സി​​​പി​​​എ​​​മ്മോ ഇ​​​തു​​​വ​​​രെ മ​​​റു​​​പ​​​ടി ന​​​ല്‍​കി​​​യി​​​ട്ടി​​​ല്ല.

ചു​​​വരെ​​​ഴു​​​ത്തു​​​ക​​​ളി​​​ല്‍ വെ​​​ള്ള​​​യ​​​ടി​​​ച്ച് എ​​​ല്‍​ഡി​​​എ​​​ഫി​​​ന്‍റേ​​​താ​​​ക്കി മാ​​​റ്റി. മ​​​റ്റി​​​ട​​​ങ്ങ​​​ളി​​​ല്‍ ചു​​​വ​​​രെ​​​ഴു​​​ത്തു​​​ക​​​ളി​​​ല്‍ തി​​​രു​​​ത്ത​​​ല്‍ വ​​​രു​​​ത്തി തെ​​​റ്റി​​​ദ്ധാ​​​ര​​​ണ സൃ​​​ഷ്ടി​​​ക്കു​​​ന്നു. ത​​​നി​​​ക്ക് പി​​​ന്തു​​​ണ ന​​​ല്‍​കി​​​യ യു​​​ഡി​​​എ​​​ഫ് ഇ​​​ന്ന് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​ണ്‍​വ​​​ന്‍​ഷ​​​നും തു​​​ട​​​ര്‍​ന്ന് റോ​​​ഡ്‌​​​ഷോ​​​യും ന​​​ട​​​ത്തു​​​ന്നു​​​ണ്ടെ​​​ന്നും കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍ പ​​​റ​​​ഞ്ഞു.

പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സി.​​​ ദി​​​വാ​​​ക​​​ര​​​ന്‍, പ​​​ന​​​യ​​​ന്ത​​​ട്ട പ്ര​​​സ​​​ന്ന​​​ന്‍, യു.​​​ നാ​​​രാ​​​യ​​​ണ​​​ന്‍ എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up